Sunday, July 12, 2009

കോര്‍ട്ട്


കോര്‍ട്ട്

കതക്
പുറത്തിറങ്ങുമ്പോള്‍
അകത്തെയടച്ചുവെച്ചും
അകത്തു കേറുമ്പോള്‍
പുറത്തെയകറ്റിയും
ഒരു ഞരക്കം...

ജനാല

അഴികള്‍ക്കു മപ്പുറത്ത്
ഒരാകാശം
പറന്ന് പറന്നും
എങ്ങെങ്ങുമെത്താത്ത
കാണാച്ചില്ലതിര്

തറ
പരന്നതെന്ന് നീ!
ഉരുണ്ടിരിപ്പിലേ
നടന്നളന്നു
തീരാതെ ഞാന്‍ ...

___________

1 comment:

  1. ആദ്യത്തേത് കൂടുതല്‍ ഇഷ്ടമായി.

    ReplyDelete