Monday, July 6, 2009

അകലം..





രണ്ടേ
രണ്ടു
വാക്കുകള്‍ക്കിടയില്‍
എന്തിനീ
അകലം..?

രണ്ടേ രണ്ടു
നേരുകള്‍ക്കിടയില്‍
എന്തിനീ മൗനം...?

എത്ര മായ്ച്ചാലും
രണ്ടെന്നു തന്നെയിരുന്നിടാ-
മെങ്കിലെന്തിനീ
അടുപ്പം...?!

1 comment:

  1. "എത്ര മായ്ച്ചാലും
    രണ്ടെന്നു തന്നെയിരുന്നിടാ-
    മെങ്കിലെന്തിനീ
    അടുപ്പം...?"

    കൊള്ളാം. :)

    ReplyDelete