Monday, July 6, 2009

മൗനം



കുടത്തിലടച്ച്
അപായ ചിഹ്നം പതിച്ച്
തകിട് വെച്ച്
കടലിലൊഴുക്കി
ഭൂതം
ചുഴിയിലടിഞ്ഞും
ഉപ്പ് കുടിച്ചും
തിരയിലിടിച്ചു ചെരിഞ്ഞും
പലവഴി
തനിയേ
ഒഴുകി...

(
തുറക്കരുതേ...!!!)

1 comment:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete