കോര്ട്ട്കതക്പുറത്തിറങ്ങുമ്പോള്
അകത്തെയടച്ചുവെച്ചും
അകത്തു കേറുമ്പോള്‍
പുറത്തെയകറ്റിയും
ഒരു ഞരക്കം...
ജനാലഅഴികള്ക്കു മപ്പുറത്ത്
ഒരാകാശം
പറന്ന് പറന്നും
എങ്ങെങ്ങുമെത്താത്ത
കാണാച്ചില്ലതിര്
തറപരന്നതെന്ന് നീ!
ഉരുണ്ടിരിപ്പി
ലേ
നടന്നളന്നു
തീരാതെ ഞാന്‍ ...
___________

നീണ്ട
യാത്രയില്‍
സമാന്തരം
കാഴ്ചകള്‍...
സ്വന്തം
ഭക്ഷണപ്പൊതികളിലേക്ക്
ഒരു
വലിയ ലോകം.
ഒരു ഒളിച്ചിറക്കം..
_______

രണ്ടേ രണ്ടു
വാക്കുകള്‍ക്കിടയില്‍
എന്തിനീ
അകലം..?
രണ്ടേ രണ്ടു
നേരുകള്ക്കിടയില്
എന്തിനീ മൗനം...?
എത്ര മായ്ച്ചാലും
രണ്ടെന്നു തന്നെയിരുന്നിടാ-
മെങ്കിലെന്തിനീ
അടുപ്പം...?!
കുടത്തിലടച്ച്
അപായ ചിഹ്നം പതിച്ച്
തകിട് വെച്ച്
കടലിലൊഴുക്കിയ
ഭൂതം
ചുഴിയിലടിഞ്ഞും
ഉപ്പ് കുടിച്ചും
തിരയിലിടിച്ചു ചെരിഞ്ഞും
പലവഴി
തനിയേ
ഒഴുകി...
(തുറക്കരുതേ...!!!)